മധ്യപ്രദേശിലെ സർവകലാശാലകളിലെ വിസിമാർ ഇനിമുതൽ കുലഗുരു


ഭോപ്പാൽ: മധ്യപ്രദേശിലെ സർവകലാശാലകളിലെ വൈസ്ചാൻസലർമാർ ഇനിമുതൽ കുലഗുരു എന്ന പേരിൽ അറിയപ്പെടും. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകി.  രാജ്യത്തിന്‍റെ സംസ്കാരവും ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് പേരുമാറ്റം. ഇത്തരം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. 

മറ്റ് സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തോട് താൽപര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ പേരുമാറ്റം നടപ്പാക്കും. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ തീരുമാനത്തിന്‍റെ പ്രാധാന്യം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

article-image

sgdsg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed