മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിൽ പേയത് 3ലക്ഷം രൂപയ്ക്ക്
നടൻ മമ്മൂട്ടി പകർത്തിയ ഇലത്തുമ്പിൽ വിശ്രമിക്കുന്ന പക്ഷിയുടെ ചിത്രം വിറ്റുപോയത് 3 ലക്ഷം രൂപയ്ക്ക്. പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡന്‍ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ നടത്തിയ ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ഫോട്ടോയും ലേലത്തിനായി വച്ചത്.
ലേലത്തിൽ വെച്ച ചിത്രം സ്വന്തമാക്കിയത് മലപ്പുറം സ്വദേശിയായ വ്യാപാരിയാണ്. മമ്മൂട്ടിയുൾപ്പെടെ 23 ഫോട്ടോഗ്രാഫർമാരുട 61 ചിത്രങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന വില. മമ്മൂട്ടിയുടെ കൈയൊപ്പോടെയാണ് ചത്രം ലേലത്തിന് എത്തിയത്. പുതുതായി നിർമിക്കുന്ന ആഡംബര ഹോട്ടലിന്റെ ചുമരിൽ ഈ ചിത്രം പ്രർശിപ്പിക്കും.
്േെിേ