മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ദേശീയ ബാലാവാകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ദേശീയ ബാലാവാകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്ത പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസയച്ചു.
വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. സീറ്റ് കിട്ടാതെ വരുന്നത് കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു.
dffg