ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

കാലിഫോര്‍ണിയ: ട്വന്‍റി−20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്തായതോടെ ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച വാര്‍ണര്‍ ഈ ലോകകപ്പായിരിക്കും തന്‍റെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്‍റ് എന്ന് പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോറ്റ ഓസീസ് അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെയാണ് പുറത്തായത്. ഇതോടെ കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരം വാര്‍ണറിന്‍റെ അവസാന അന്താരാഷ്ട്ര മത്സരവും ആയി.
ആ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമാണ് വാര്‍ണറിന് നേടാനായത്. ഓസ്‌ട്രേലിയയ്ക്കായി സീനിയര്‍ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 383 മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചത്. 112 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും 110 ടി20 മത്സരങ്ങളിലുമാണ് ഓസീസ് താരം കളത്തിലിറങ്ങിയത്. ടെസ്റ്റില്‍ 8786 റണ്‍സും ഏകദിനത്തില്‍ 6932 റണ്‍സും ടി20യില്‍ 3277 റണ്‍സുമെടുത്തിട്ടുണ്ട് വാര്‍ണര്‍. 2015ലും 2023ലും ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു വാര്‍ണര്‍. 2021 ടി20 ലോകകപ്പ് കിരീടം നേടിയ ടീമിലും കഴിഞ്ഞ തവണ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം വിജയിച്ച ടീമിലും അംഗമായിരുന്നു.
jkgjkk