ഭർത്താവിന് വായ്പയായി നൽകിയ 25000 ദിനാർ ഭാര്യക്ക് തിരികെ നൽകാൻ വിധിച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: താമസിക്കുന്ന വീട് വാങ്ങുന്നതിനായി 12 വർഷം മുമ്പ് വായ്പയായി നൽകിയ 25,000 ബഹ്റൈനി ദീനാർ ഭാര്യക്ക് തിരികെ നൽകാൻ ഭർത്താവിനോട് ഉത്തരവിട്ട് ഫോർത്ത് സിവിൽ ഹൈക്കോടതി. 24 വർഷത്തിലേറെയായി ദാമ്പത്യജീവിതം നയിക്കുന്ന ദമ്പതികളുടെ കേസിലാണ് കോടതിയുടെ നിർണായക വിധി.
ഭർത്താവ് വീട് വാങ്ങാൻ തീരുമാനിച്ചപ്പോൾ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും, കടം രേഖാമൂലം എഴുതി നൽകാം എന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് ഭാര്യ ബാങ്ക് ട്രാൻസ്ഫർ വഴി രണ്ടുതവണയായി 25,000 ദീനാർ നൽകുകയുമായിരുന്നു എന്ന് വാദിഭാഗം അഭിഭാഷക വദീഅ അൽ അബ്ദുൽ വഹാബ് വ്യക്തമാക്കി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കടം തിരിച്ചുനൽകാൻ ഇതേതുടർന്നാണ് ഭാര്യ നിയമനടപടി സ്വീകരിച്ചത്.
സിവിൽ കോഡിന്റെ 487-ാം വകുപ്പ് പ്രകാരം ഒരാളിൽ നിന്ന് ലഭിച്ച വായ്പ തുക അല്ലെങ്കിൽ അതിന് തുല്യമായ മൂല്യം തിരിച്ചുകൊടുക്കാൻ കടം വാങ്ങിയയാൾ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ തെളിവുകളും വാദിഭാഗം സാക്ഷിയുടെ മൊഴികളും പരിശോധിച്ച കോടതി തുക തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു.
gfgh

