കരിഞ്ഞുണങ്ങി കേരളം: മഴക്കുറവ് 22 ശതമാനത്തിലേക്ക്; വരാനിരിക്കുന്നത് കടുത്ത വരൾച്ചയും ചൂടും!
ഷീബ വിജയൻ
കേരളത്തിൽ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് നീങ്ങുന്നു. മുൻവർഷങ്ങളിൽ 13 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറവ് 22 ശതമാനമായി ഉയർന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ സാധാരണ ലഭിക്കേണ്ട 700.7 മില്ലിമീറ്ററിന് പകരം 603.7 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പസഫിക് സമുദ്രത്തിലെ ശക്തമായ എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ കാരണമായത്. സെപ്റ്റംബർ മാസത്തിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴ മാത്രമേ ലഭിക്കൂ എന്നും, ഈ മൺസൂൺ സീസൺ വരൾച്ചാ വിഭാഗത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
asdfsdfsdsds

