നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിൽ അസാധാരണ വലിപ്പമുള്ള മീനുകൾ: കഴിക്കരുതെന്ന് ബിഹാർ സർക്കാർ


ഷീബ വിജയൻ

 

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് അതിർത്തി നദികളിലൂടെ ഒഴുകിയെത്തുന്ന അസാധാരണ വലിപ്പമുള്ള മത്സ്യങ്ങൾ കഴിക്കരുതെന്ന് ബിഹാർ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രളയജലത്തിൽ ഒഴുകിയെത്തുന്ന ഇത്തരം മത്സ്യങ്ങളിൽ ബാക്ടീരിയ, ഫംഗസ്, വൈറസ് ബാധകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ കഴിച്ച ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗണ്ഡക്, കോസി നദീതട പ്രദേശങ്ങളിലുള്ളവർ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ മീൻ പിടിക്കാനോ വിൽക്കാനോ ഭക്ഷിക്കാനോ പാടില്ലെന്ന് ഫിഷറീസ് വിഭാഗം നിർദ്ദേശിച്ചു.

article-image

cdcddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed