കെ.എം.സി.സി ബഹ്റൈൻ നോർക്ക സ്പെഷൽ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി മലയാളികളുടെ സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾക്ക് സഹായമേകാൻ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു.
നോർക്ക, പ്രവാസി ക്ഷേമനിധി, ചികിത്സാ സഹായം, വിവാഹ സഹായം, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് എന്നിവയുടെ വിവരങ്ങളും അപേക്ഷാ സഹായങ്ങളും ഹെൽപ് ഡെസ്ക് വഴി ലഭിക്കും. ദിവസവും വൈകിട്ട് 7 മുതൽ രാത്രി 10 വരെ കെ.എം.സി.സി സ്റ്റേറ്റ് ഓഫീസിലാണ് ഇത് പ്രവർത്തിക്കുക. പദ്ധതിയിൽ ചേരുന്നതിന് നോർക്ക പ്രവാസി കാർഡ് നിർബന്ധമാണ്. പാസ്പോർട്ട്, വിസ, ഫോട്ടോ, ഇ-മെയിൽ, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളുമായി എത്തുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.
ചടങ്ങിൽ അസ്സൈനാർ കളത്തിങ്കൽ, സഹീർ കട്ടമ്പള്ളി, ഫൈസൽ കണ്ടിതാഴ, ഇസ്ഹാഖ് വില്ല്യാപള്ളി, ഉമ്മർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. എ.പി. ഫൈസൽ സ്വാഗതവും എൻ.കെ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക്: 34599814, 39603415.
esfseff

