ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം: ശക്തമായി അപലപിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും സാധാരണക്കാരുടെ ജീവന് നേരിട്ടുള്ള ഭീഷണിയുമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകരാറിലാക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഇത്തരം ആക്രമണങ്ങളിലൂടെ ഉടലെടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാപ്റ്ററിന്റെയും ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയത്തിന്റെയും ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

article-image

dfgsdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed