ജി.സി.സി വ്യോമസേനാ തലവൻമാരുടെ ഉച്ചകോടി ബഹ്റൈനിൽ സമാപിച്ചു; സംയുക്ത സൈനിക സഹകരണം ശക്തമാക്കും


പ്രദീപ് പുറവങ്കര

മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളുടെ വ്യോമസേനാ-വ്യോമ പ്രതിരോധ സേനാ കമാൻഡർമാരുടെ 30-ാമത് സമ്മേളനം ബഹ്റൈനിൽ വിജയകരമായി സമാപിച്ചു. റോയൽ ബഹ്റൈനി എയർഫോഴ്സിന്റെ നേതൃത്വത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്.

ജി.സി.സി അംഗരാജ്യങ്ങളിലെ വ്യോമസേനാ, വ്യോമ പ്രതിരോധ സേനാ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. ജി.സി.സി ജനറൽ സെക്രട്ടറിയേറ്റിലെ സൈനിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മേജർ ജനറൽ സ്റ്റാഫ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഫദാല, ജി.സി.സി യൂണിഫൈഡ് മിലിട്ടറി കമാൻഡ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് അബ്ദുൽ അസീസ് ബിൻ അഹമ്മദ് അൽ ബലാവി എന്നിവരും ചർച്ചകളിൽ സംബന്ധിച്ചു.

വ്യോമസേന, വ്യോമ പ്രതിരോധ മേഖലകളിലെ സംയുക്ത ഗൾഫ് സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി നിർണായക വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed