ഹോർമൂസ് കടലിടുക്കിലെ ആക്രമണം: സൗദി എണ്ണക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ നടപടിയെ അപലപിച്ച് അറബ് രാഷ്ട്രങ്ങൾ!
ഷീബ വിജയൻ
ഹുർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന 'സെദർ' എന്ന സൗദി അറേബ്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും മറ്റ് അറബ് രാജ്യങ്ങളും കടുത്ത ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നാവിക ഗതാഗത സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ജി.സി.സി വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഖത്തർ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങൾ മേഖലയിലെ അനാവശ്യ പ്രകോപനങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
adsdsdfsdsdsdfsdf

