കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ വില്ലനായി 'പഞ്ചസാര': അമൃതം പൊടിയിൽ നിന്ന് മധുരം പൂർണ്ണമായി ഒഴിവാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്!
ഷീബ വിജയൻ
അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. അമൃതം പൊടിയിൽ ഏകദേശം 20 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് ഭാവിയിൽ കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഈ ഉത്തരവ്. പഞ്ചസാര പൂർണ്ണമായി ഒഴിവാക്കി ആവശ്യമെങ്കിൽ കുറഞ്ഞ അളവിൽ ശർക്കര ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. പോഷക ഘടന തിട്ടപ്പെടുത്താൻ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാനും ബോധവൽക്കരണം ശക്തമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
rsfrsdfsdads

