കഞ്ചാവു വേട്ടയിൽ ഇഡി കടന്നുപിടിക്കുന്നു: പെരുമ്പാവൂർ ഹൈബ്രിഡ് കേസിൽ കോഴിക്കോട്ടും പാലക്കാട്ടും മിന്നൽ റെയ്ഡ്!
ഷീബ വിജയൻ
പെരുമ്പാവൂരിൽ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളെയും കള്ളപ്പണ ഉപയോഗത്തെയും കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോടും പാലക്കാടുമായി നാല് കേന്ദ്രങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആദ്യം സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി ആയുഷ്, ഭാര്യ അനഘ എന്നിവരെ പോലീസ് പിടികൂടുകയും, തുടർന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ബാക്കി 17 കിലോ കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.
നേപ്പാളിൽ നിന്നോ തായ്‌ലൻഡിലെ പ്രധാന ഏജന്റിൽ നിന്നോ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്, പാലക്കാട് സ്വദേശികളായ കൂടുതൽ പ്രതികളും പിടിയിലായിട്ടുണ്ട്. ഈ ലഹരിക്കടത്തിലൂടെ സമാഹരിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന കാര്യത്തിലാണ് ഇഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
dffgfgf

