ഹൽദ്വാനിയിലെ 'വേദി ശുദ്ധീകരണം': ഡോ. അംബേദ്കർ നേരിട്ട അതേ അയിത്താചരണമെന്ന് ഖാർഗെ
ഷീബ വിജയൻ
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ ചില തീവ്ര സംഘടനകൾ ചാണകം തളിച്ചും പൂജകൾ നടത്തിയും 'ശുദ്ധികലശം' നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കത്തയച്ചു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ നടപടിയെടുത്തിട്ടില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ നടപടിയെടുക്കുമെന്ന് നദ്ദ ഉറപ്പുനൽകിയിരുന്നു. മഹാദ് സത്യാഗ്രഹ കാലത്ത് ഡോ. ബി.ആർ. അംബേദ്കർ കുടിവെള്ളം എടുത്തതിന്റെ പേരിൽ നേരിടേണ്ടി വന്ന അതേ ജാതീയ അധിക്ഷേപത്തിന് സമാനമാണ് ഈ സംഭവമെന്നും, ഇത് രാജ്യത്തെ കോടിക്കണക്കിന് ദലിത് ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
dsdsdsds

