ഇടുക്കിയിൽ ലഹരിമാഫിയയ്ക്കെതിരെ 'തൂഫാൻ': മൂന്ന് മാസത്തിനിടെ വലയിലായത് 500 ഓളം പേർ!


ഷീബ വിജയൻ


ലഹരിവസ്തുക്കൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ മൂന്ന് മാസത്തിനിടെ 459 കേസുകളിലായി അഞ്ഞൂറോളം പേർ പിടിയിലായി. ഇവരിൽ നിന്ന് വലിയ അളവിൽ എം.ഡി.എം.എ, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ജില്ലയിൽ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന 63 പേരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും യുവാക്കളുമാണെന്ന് എക്സൈസും പോലീസും അറിയിച്ചു.

article-image

seddsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed