ഇന്റർപോൾ മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക പോലീസ് മേധാവിമാരുടെ സമ്മേളനം: ബഹ്റൈൻ ഡെപ്യൂട്ടി പോലീസ് മേധാവി പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ഈജിപ്തിൽ സംഘടിപ്പിച്ച മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ പോലീസ് മേധാവിമാരുടെ ഒമ്പതാമത് സമ്മേളനത്തിൽ ബഹ്റൈൻ ഡെപ്യൂട്ടി പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പങ്കെടുത്തു. അന്താരാഷ്ട്ര കുറ്റകൃത്യ അന്വേഷണ ഏജൻസിയായ ഇന്റർപോൾ ആണ് യോഗം സംഘടിപ്പിച്ചത്.

മേഖല നേരിടുന്ന പുതിയ സുരക്ഷാ ഭീഷണികളും കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷാ പങ്കാളികളുടെ മുൻഗണനകൾ വിലയിരുത്തിയ സമ്മേളനം, നിയമ നിർവ്വഹണ ഏജൻസികൾക്കിടയിലുള്ള ഏകോപനവും പരസ്പര സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു.

വിവിധതരം കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുമായി പ്രാദേശിക സഹകരണവും പ്രവർത്തനപരമായ ഏകോപനവും ശക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ധാരണയായി.

article-image

xcvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed