ലൈഫ് പദ്ധതിയിൽ അരക്കോടിയുടെ തട്ടിപ്പ്: പാവപ്പെട്ടവരുടെ പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയ ഉദ്യോഗസ്ഥ പിടിയിൽ


ഷീബ വിജയൻ


സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ഗുണഭോക്തൃ പട്ടികയിൽ കൃത്രിമം കാണിച്ച് സ്വന്തം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം തട്ടിയെടുക്കുകയായിരുന്നു. സീതത്തോട്ടിൽ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടിൽ 2 ലക്ഷം രൂപയുടെയും തട്ടിപ്പാണ് നടന്നത്. വീടുപണി പൂർത്തിയാക്കിയവർക്ക് തുക ലഭിക്കാൻ വൈകിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

article-image

adsdsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed