ഒമാൻ എയർ ജി.സി.സി സർവീസുകൾ പുനരാരംഭിക്കുന്നു; ബഹ്‌റൈൻ ഉൾപ്പെടെ മൂന്ന് നഗരങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങും


പ്രദീപ് പുറവങ്കര I ഗൾഫ്

മസ്‌കറ്റ്: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ യാത്രാ തടസ്സങ്ങൾ കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന മൂന്ന് സർവീസുകൾ ഒമാൻ എയർ പുനരാരംഭിക്കുന്നു. ബഹ്‌റൈൻ, ദുബായ്, ഒമാനിലെ തന്നെ ഖസബ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ പുനഃസ്ഥാപിക്കുന്നത്.

മേഖലയിലെ പ്രമുഖ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശൃംഖലയുടെ ഭാഗമായി ഈ നഗരങ്ങളിലേക്കുള്ള ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

അതേസമയം, ദോഹ (ഖത്തർ), കുവൈറ്റ് സിറ്റി (കുവൈറ്റ്), ബാഗ്ദാദ് (ഇറാഖ്) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഉടൻ ആരംഭിക്കില്ല. ഈ റൂട്ടുകളിലെ വിമാനങ്ങൾ 2026 ഏപ്രിൽ 30 വരെ നിർത്തിവെച്ചിരിക്കുകയാണെന്ന് ഒമാൻ എയർ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ബാക്കി സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

article-image

xzxzxzasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed