ബഹ്റൈൻ പ്രവാസിയായ ജോയൽ സാം ബാബുവിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: എട്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ജോയൽ സാം ബാബുവിന് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. ബഹ്‌റൈനിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗം, യുവജന വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
കലവറ പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജോബിൻ യോഹന്നാൻകുട്ടി സ്വാഗതവും സജി ചാക്കോ നന്ദിയും പറഞ്ഞു. യോഗത്തിൽ വിനോജ് കോശി, ലജി വൈദ്യൻ, വർഗ്ഗീസ് എബ്രഹാം, അനു ടി. കോശി, ബ്ലെസ്സൻ കോശി, ഷിജോ പി. ഐസക്ക്, ഷിബു ചെറിയാൻ, ഷിജു ചെറിയാൻ, ജാഷൻ ജി. സൈമൺ, കുര്യൻ മാത്യു, അജി പാറയിൽ എന്നിവർ ആശംസകൾ നേർന്നു. ഈ മാസം 21-ന് നാട്ടിലേക്ക് തിരിക്കുന്ന ജോയൽ തുടർന്ന് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകും.
asasasasd



