ബഹ്‌റൈൻ മത്സ്യവിപണിയിൽ സജീവമായി ഒമാനി, പാകിസ്താനി ഇനങ്ങൾ; നിരോധനം നിലവിൽ വന്നതോടെ വിപണിയിൽ മാറ്റം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ മത്സ്യവിപണികളിൽ വൈവിധ്യമാർന്ന മത്സ്യങ്ങളുടെ ലഭ്യത വർദ്ധിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ പ്രാദേശിക ഇനങ്ങളായ സാഫി, ശാരി, അന്താക് എന്നിവയെ പിടിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചതോടെയാണ് ഒമാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ വിപണിയിൽ വ്യാപകമായത്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുന്നതിനൊപ്പം വിപണിയിലെ വിതരണം സുഗമമാക്കാനും സഹായിച്ചിട്ടുണ്ട്.
നിലവിൽ ഗുണനിലവാരമനുസരിച്ച് സാഫി മത്സ്യത്തിന് കിലോയ്ക്ക് 2.5 മുതൽ 3 ബഹ്‌റൈൻ ദിനാർ വരെയാണ് വില ഈടാക്കുന്നത്. ബഹ്‌റൈനി ഹമൂർ, ഹമാം എന്നീ പ്രാദേശിക ഇനങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കളും ഒമാനി സാഫി, ശാരി എന്നിവയോടാണ് താൽപ്പര്യപ്പെടുന്നത്.
പ്രാദേശിക ഇനങ്ങളുടെ പ്രജനന കാലമായതിനാലാണ് ചില മത്സ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങളുടെ വരവ് വർദ്ധിച്ചത് സാധാരണക്കാർക്ക് വിപണിയിൽ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ സഹായകമാകുന്നു.
edewdewsds



