ഉത്തർപ്രദേശിൽ കൊടും ക്രൂരത: ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു
ഷീബ വിജയൻ
ലക്നൗ: കാൻപൂരിൽ 11 വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ മെഡിക്കൽ റെപ്രസന്റേറ്റീവായ ശശി രഞ്ജൻ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ കിഡ്‌വായ് നഗറിലെ അപ്പാർട്ട്മെന്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
കൊലപാതകം നടക്കുമ്പോൾ മിശ്രയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞില്ലെന്നാണ് പോലീസിന് നൽകിയ മൊഴി. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
sassadsasa



