തലയണയ്ക്കടിയിൽ പാമ്പ്; തൃശൂരിൽ എട്ടു വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ ഗുരുതരാവസ്ഥയിൽ


ഷീബ വിജയൻ

തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു. കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ മകൻ ആൾ ജോ (8) ആണ് മരിച്ചത്. സഹോദരൻ അനോഷ് (10) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചതെന്ന് സ്ഥിരീകരിച്ചു.

പുലർച്ചെ ആൾ ജോ അബോധാവസ്ഥയിലായപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തിയത്. അനോഷ് നിലവിൽ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

article-image

sdsadsasdads

article-image

swdeqeqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed