ബി.എം.ഡി.എഫ് പുതിയ പ്രസിഡന്റായി റംഷാദ് അയിലക്കാടിനെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ മലപ്പുറം ഡിസ്‌ട്രിക്ട് ഫോറത്തിന്റെ (BMDF) പുതിയ പ്രസിഡന്റായി റംഷാദ് അയിലക്കാടിനെ തിരഞ്ഞെടുത്തു. ഉമ്മുൽ ഹസ്സത്തെ ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് റംഷാദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

ബി.എം.ഡി.എഫ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അബൂബക്കർ വെളിയങ്കോടിന്റെ നിര്യാണത്തിൽ യോഗം പ്രത്യേകം അനുശോചനം രേഖപ്പെടുത്തി. കൂടാതെ, കഴിഞ്ഞ ദിവസം വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞവർക്കും യോഗം അനുശോചനം അർപ്പിച്ചു.

മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ട്രഷറർ അലി അഷ്റഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

article-image

eqwdeqswaqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed