വാഹനാപകടക്കേസ്: മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്


ഷീബ വിജയൻ
തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കൽ ലാബ് പരിശോധനാഫലം. ശാസ്ത്രീയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താത്തതിനെത്തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ഒഴിവാക്കി. ഇതോടെ കേസ് 'ഹിറ്റ് ആൻഡ് റൺ' മാത്രമായി ചുരുങ്ങി. ഫെബ്രുവരി അഞ്ചിന് മണിയൻപിള്ള രാജു ഓടിച്ച കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ താരം പിറ്റേദിവസമാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്.

article-image

hjkhjk

You might also like

  • Lulu Exchange
  • Straight Forward

Most Viewed