വടകര സ്വദേശിയുടെ തിരോധാനം: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെന്ന് പരാതി


ഷീബ വിജയൻ

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ (25) തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് കുടുംബം ആരോപിച്ചു. പതിനായിരം രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് വിഷ്ണു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ സൈബർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഏപ്രിൽ 13-ന് ബാങ്കിലേക്ക് പോയ വിഷ്ണുവിനെ പിന്നീട് കാണാതാവുകയായിരുന്നു. വിഷ്ണുവിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാസർകോട് ആണെന്ന് പോലീസ് കണ്ടെത്തി.

article-image

ds dsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed