ഇന്ത്യൻ സ്കൂളിൽ ബാഹ്യ ഇടപെടൽ: ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി യു.പി.പി.


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളല്ലാത്തവരുടെ അമിതമായ ഇടപെടലുകൾ വർദ്ധിക്കുന്നതായും ഇത് സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും യുണൈറ്റഡ് പോരന്റ് പാനൽ (യു.പി.പി) വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിലവിലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും സുതാര്യത കുറവും രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി നേതാക്കൾ പറഞ്ഞു.

മാർച്ച് മാസത്തെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന നിവേദനങ്ങളോട് അധികൃതർ മുഖം തിരിക്കുകയാണെന്ന് യു.പി.പി ചൂണ്ടിക്കാട്ടി. വെറും 20 ദിനാർ കുടിശ്ശികയുള്ള വിദ്യാർത്ഥികളെപ്പോലും ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിലക്കുന്നത് അംഗീകരിക്കാനാവില്ല. റിഫ കാമ്പസിലെ ലോൺ തിരിച്ചടവ് 2026 മാർച്ചിൽ അവസാനിക്കാനിരിക്കെ, തുടർന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മെഗാ ഫെയർ വരുമാനത്തിലെ വൻ ഇടിവ് കമ്മിറ്റിയുടെ പരാജയമാണ് വ്യക്തമാക്കുന്നത്. അർഹരായവർക്ക് ഫീസ് ഇളവ് നൽകാതെ സ്വന്തക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതായും ആക്ഷേപമുണ്ട്. കൂടാതെ, ഐടി മേഖലയിലും ഡാറ്റാ കൈകാര്യം ചെയ്യുന്നതിലും മുൻ കമ്മിറ്റി അംഗങ്ങൾ ഇടപെടുന്നത് സുരക്ഷാ ഭീഷണിയാണെന്നും യു.പി.പി ആരോപിച്ചു. പരിചയസമ്പന്നരായ അധ്യാപകരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പുറത്താക്കുന്നത് സ്കൂളിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

വാർത്താസമ്മേളനത്തിൽ യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യൻ, എഫ്.എം. ഫൈസൽ, ഹാരിസ് പഴയങ്ങാടി, ജാവേദ് പാഷ, ഡോ. ശ്രീദേവി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

article-image

xzxzxz

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed