കേരള നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് 79.63 ശതമാനം; ട്രംപിന് മറുപടിയുമായി മാർപാപ്പ
ഷീബ വിജയൻ
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പുതുക്കിയ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചു. സർവീസ് വോട്ടുകൾ ഒഴികെയുള്ള കണക്കാണിത്. വോട്ടെടുപ്പ് കഴിഞ്ഞ് നാലാം ദിവസവും അന്തിമ കണക്കുകൾ പുറത്തുവിടാത്തതിലെ വിമർശനങ്ങൾക്കിടെയാണ് കമ്മീഷന്റെ വിശദീകരണം. ആകെ 2,12,43,942 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 1,13,03,410 സ്ത്രീകളും 99,40,379 പുരുഷന്മാരും 153 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. സർവീസ് വോട്ടുകളുടെ കൃത്യമായ കണക്ക് വോട്ടെണ്ണലിന് ശേഷം മാത്രമേ ലഭ്യമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമാണെന്നും പരാതികളുള്ളവർക്ക് നിയമപരമായ പരിഹാരം തേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
sasads




