ഡൽഹിയിൽ ജലസംഭരണിയിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു ; ഉടമ അറസ്റ്റിൽ


ഷീബ വിജയൻ

ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ ഭൂഗർഭ ജലസംഭരണിയിൽ വീണ് ഒമ്പത് വയസുകാരൻ മുങ്ങിമരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രേയാൻഷാണ് അപകടത്തിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ജഗദീഷിനെ (60) പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് ശ്രേയാൻഷ് നിർമ്മാണ സ്ഥലത്തെത്തിയത്. വെളിച്ചക്കുറവ് കാരണം ഏഴ് അടി താഴ്ചയുള്ള ടാങ്ക് കാണാതെ കുട്ടി അതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ സ്ഥലത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതിനാലാണ് ഉടമയ്‌ക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

article-image

sderfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed