കേരളത്തിൽ വീട്ടുപ്രസവങ്ങൾ കൂടുന്നു; ഒരു വർഷത്തിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കൾ


ഷീബ വിജയൻ I കേരളം

ആലുവ: ആധുനിക ചികിത്സാ സൗകര്യങ്ങൾ വിരൽത്തുമ്പിലുള്ള കേരളത്തിൽ വീട്ടുപ്രസവങ്ങളും അതുമൂലമുള്ള നവജാത ശിശുമരണങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് നടന്ന വീട്ടുപ്രസവങ്ങളിൽ ഒമ്പത് കുഞ്ഞുങ്ങൾ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയസിംഗിന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ (2025 ജനുവരി - 2026 ജനുവരി) 202 വീട്ടുപ്രസവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2026 ജനുവരിയിൽ മാത്രം 14 പ്രസവങ്ങൾ വീടുകളിൽ നടന്നു. ഈ ഒരു മാസത്തിനിടെ മാത്രം മൂന്ന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നത് സ്ഥിതിവിവരക്കണക്കുകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. 2019 മുതൽ 2026 ജനുവരി വരെയുള്ള കണക്കെടുത്താൽ ആകെ 3,369 വീട്ടുപ്രസവങ്ങളാണ് കേരളത്തിൽ നടന്നത്.

വീട്ടുപ്രസവങ്ങളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 50 പ്രസവങ്ങളാണ് മലപ്പുറത്ത് വീടുകളിൽ നടന്നത്. മറ്റ് ജില്ലകളിലെ കണക്കുകൾ പ്രകാരം ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16), പാലക്കാട് (15), കോഴിക്കോട് (11) എന്നിങ്ങനെയാണ് ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് വീട്ടുപ്രസവങ്ങൾ (4) നടന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ 2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ (586) നടന്നത്. ശിശുമരണ നിരക്കിൽ 2024-25 കാലയളവിൽ ഉണ്ടായ 12 മരണങ്ങളാണ് ഏറ്റവും ഉയർന്ന സംഖ്യ. ശാസ്ത്രീയമായ പ്രസവചികിത്സ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ ശക്തമായിരിക്കെ, വീട്ടുപ്രസവങ്ങളിലേക്ക് ജനങ്ങൾ തിരിയുന്നത് ഗൗരവകരമായ ആരോഗ്യപ്രശ്നമായാണ് അധികൃതർ വിലയിരുത്തുന്നത്.

article-image

sdgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed