കണ്ണൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


ഷീബ വിജയൻ

കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരനായ വിദ്യാർത്ഥി മരിച്ചു. ചേലേരി സ്വദേശി മുഹമ്മദ് സൂഫിയാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് സ്കൂളിന് സമീപമായിരുന്നു അപകടം. കണ്ണൂർ കോളജ് ഓഫ് കൊമേഴ്സിലെ ഡിഗ്രി വിദ്യാർത്ഥിയായ സൂഫിയാൻ സഞ്ചരിച്ച ബൈക്കിലേക്ക് എതിർദിശയിൽ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

article-image

asddsadsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed