ബഹ്‌റൈനിലെ കനത്ത മഴ; വെള്ളക്കെട്ട് നീക്കി അടിയന്തര വിഭാഗം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് പെട്ടെന്നുണ്ടായ ശക്തമായ മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ വളരെ വേഗം നീക്കം ചെയ്ത് അധികൃതർ. തലസ്ഥാന ഗവർണറേറ്റ്, മുഹറഖ്, നോർത്തേൺ, സതേൺ ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ ഉടനീളം നഗരസഭാ ജീവനക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി രംഗത്തിറങ്ങി.

ഗതാഗത തടസ്സവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ പമ്പുകളും ടാങ്കർ ട്രക്കുകളും ഉപയോഗിച്ച് പ്രധാനയിടങ്ങളിലെ വെള്ളം വേഗത്തിൽ നീക്കം ചെയ്തു. മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള തുറസ്സായ സ്ഥലങ്ങളിൽ ഇപ്പോഴും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കാലാവസ്ഥാ മാറ്റങ്ങൾ പ്രവചനാതീതമായ 'സരായത്' (Sarayat) സീസൺ ആയതിനാൽ, ഏത് സാഹചര്യത്തെയും നേരിടാൻ അടിയന്തര സേനാ വിഭാഗങ്ങൾ അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

article-image

cdsdssdx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed