ബഹ്റൈനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളിൽ (Private Training Institutions) നേരിട്ടുള്ള പരിശീലന ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. കോഴ്സുകളുടെ സ്വഭാവമനുസരിച്ച് നേരിട്ടുള്ള ക്ലാസുകളോ അതോ ഓൺലൈൻ വഴിയുള്ള പരിശീലനമോ നൽകാൻ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ട്.

ഇന്റർനാഷണൽ ഡോണർ ഏജൻസികളുടെയും ഓരോ കോഴ്സിന്റേയും പ്രത്യേക ആവശ്യകതകൾ പരിഗണിച്ചും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും പരിശീലന രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് 17873803, 17873669, 17873902 എന്നീ നമ്പറുകളിലോ tpi@mol.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

article-image

eqwewdew

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed