വനിതാ ബിൽ 21-ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനമെന്ന് നരേന്ദ്ര മോദി


ഷീബ വിജയൻ

വനിതാ സംവരണ ബിൽ നടപ്പിലാക്കാനുള്ള നീക്കം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന 'നാരി ശക്തി വന്ദൻ സമ്മേളനത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നതാണ് ഈ തീരുമാനമെന്നും ഇതിന് ജനങ്ങളുടെ പൂർണ്ണമായ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിൽ ഇതുസംബന്ധിച്ച സമഗ്രമായ ചർച്ചകൾ നടക്കും. സാമൂഹിക നീതി എന്നത് കേവലം മുദ്രാവാക്യമല്ല, അത് പ്രവർത്തന സംസ്കാരത്തിന്റെ ഭാഗമാകണമെന്നും 2029-ഓടെ ഇത് പൂർണ്ണമായി നടപ്പിലാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

article-image

dszdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed