യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരും: ട്രംപിന് മാർപാപ്പയുടെ മറുപടി


ഷീബ വിജയൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തി. താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും എന്നാൽ ലോകസമാധാനത്തിനായി സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് മാർപാപ്പ സ്വീകരിച്ച നിലപാടുകളെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. മാർപാപ്പ സഭയുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നുമാണ് ട്രംപ് കുറ്റപ്പെടുത്തിയത്. ഇതിനെതിരെയാണ് "സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ" എന്ന സന്ദേശവുമായി മാർപാപ്പ രംഗത്തെത്തിയത്. ലോകത്ത് നിരാപരാധികൾ കൊല്ലപ്പെടുന്നത് തടയാൻ സമാധാനപരമായ വഴികൾ തേടണമെന്നും രാജ്യങ്ങൾക്കിടയിൽ മികച്ച നയതന്ത്ര ബന്ധങ്ങൾ വളർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

article-image

dewsdessad

You might also like

  • Lulu Exchange
  • Straight Forward

Most Viewed