പയ്യന്നൂർ ആക്രമണം: കാർ കത്തിച്ച കേസിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ


ഷീബ വിജയൻ I കേരളം


കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയായ ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്ത കേസിൽ രണ്ട് സിപിഐഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സുധീഷ്, അജയ് കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം നടന്നത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് പുറത്തിറങ്ങിയ പുരുഷോത്തമനും കുടുംബാംഗങ്ങളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കാർ ഭാഗികമായി നശിച്ചു. അക്രമിസംഘത്തിൽ സിപിഐഎം പ്രവർത്തകരാണുള്ളതെന്ന് പുരുഷോത്തമൻ സംഭവസമയത്ത് തന്നെ ആരോപിച്ചിരുന്നു.

പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇത്തരമൊരു അക്രമാസക്തമായ നീക്കത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ.

article-image

ddsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed