ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബി.ഡി.എഫ് സജ്ജം; ഇതുവരെ വെടിവെച്ചിട്ടത് 194 മിസൈലുകളും 516 ഡ്രോണുകളും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) പൂർണ്ണ സജ്ജമാണെന്ന് ജനറൽ കമാൻഡ് അറിയിച്ചു. സൈന്യത്തിന്റെ എല്ലാ യൂണിറ്റുകളും ആയുധശേഖരങ്ങളും നിലവിൽ പരമാവധി ജാഗ്രതയിലാണെന്നും പ്രതിരോധ സജ്ജമാണെന്നും ബി.ഡി.എഫ് വ്യക്തമാക്കി.

ഇറാൻ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 194 മിസൈലുകളും 516 ഡ്രോണുകളും വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി പ്രതിരോധ സേന അറിയിച്ചു. അതിർത്തിയിലെ സുരക്ഷ ശക്തമായി തുടരുകയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്നും ബി.ഡി.എഫ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സൈന്യം കർശനമായി നിരീക്ഷിച്ചു വരികയാണ്.

article-image

adsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed