ബഹ്‌റൈനിൽ ഇന്ത്യൻ സിം കാർഡുകൾക്ക് സിഗ്നലില്ല; ഒ.ടി.പി ലഭിക്കാതെ പ്രവാസികൾ ദുരിതത്തിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി കടുത്ത പ്രതിസന്ധി നേരിടുന്നു. രാജ്യത്തുടനീളം ഇന്ത്യൻ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് സിഗ്നൽ ലഭിക്കാത്തതാണ് കാരണം. ഇതോടെ ബാങ്കിംഗ് ഇടപാടുകൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും അത്യാവശ്യമായ വൺ-ടൈം പാസ്‌വേഡുകൾ (OTP), എസ്.എം.എസ് അലേർട്ടുകൾ എന്നിവ ലഭിക്കാതെ പ്രവാസികൾ വലയുകയാണ്.

ഇന്ത്യയിലെ നെറ്റ് ബാങ്കിംഗ്, സർക്കാർ പോർട്ടലുകൾ, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കായി ഇന്ത്യൻ സിം കാർഡുകളെ ആശ്രയിക്കുന്നവരെയാണ് ഈ തടസ്സം സാരമായി ബാധിച്ചിരിക്കുന്നത്. ഒ.ടി.പി ലഭിക്കാത്തതിനാൽ അടിയന്തരമായി പണം അയക്കാനോ, ബില്ലുകൾ അടയ്ക്കാനോ, ഔദ്യോഗിക രേഖകൾ പുതുക്കാനോ സാധിക്കുന്നില്ല. സാധാരണക്കാരായ തൊഴിലാളികൾ മുതൽ പ്രമുഖ വ്യവസായികൾ വരെ ഇതേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

സമയം വൈകിയാൽ മുടങ്ങുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് പ്രവാസി സമൂഹത്തിനിടയിലുള്ളത്. ഒരു മാസമായി തുടരുന്ന ഈ സിഗ്നൽ തടസ്സത്തിന്റെ കൃത്യമായ സാങ്കേതിക കാരണം വ്യക്തമല്ല. ഇന്ത്യൻ ടെലികോം സേവനദാതാക്കളും അധികൃതരും അടിയന്തരമായി ഇടപെട്ട് റോമിംഗ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.

article-image

asasssa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed