മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു


ഷീബ വിജയൻ

ആലപ്പുഴ മാവേലിക്കരയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംക്‌ഷനിൽ വെച്ചായിരുന്നു അപകടം. ടർഫിൽ ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപകടസ്ഥലത്ത് വെച്ച് തന്നെ മാനവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

article-image

adsdsdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed