മദ്യലഹരിയിൽ അച്ഛനെ മർദിച്ച് മകൻ


ഷീബ വിജയൻ

കൊച്ചി വല്ലാര്പാടത്ത് മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകനെതിരെ പോലീസ് കേസെടുത്തു. ലോട്ടറി വില്പനക്കാരനായ 68-കാരനെ മർദിച്ച മകൻ പ്രവീണിനെതിരെയാണ് മുളവുകാട് പോലീസ് നടപടിയെടുത്തത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മുൻപും സമാനമായ രീതിയിൽ അച്ഛനെ മർദിച്ചതിന് പ്രവീണിനെതിരെ കേസുകളുണ്ട്. അന്ന് അച്ഛൻ തന്നെ ജാമ്യത്തിലിറക്കിയ പ്രതി ഇപ്പോൾ പോലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയിരിക്കുകയാണ്.

article-image

hghghfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed