ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ധൃതി' : വാഹനാപകടത്തിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായെന്ന് ബഹ്റൈൻ ഡെലിവറി ഡ്രൈവർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ സഹലയിൽ വാഹനാപകടമുണ്ടാക്കി മൂന്ന് പേരുടെ മരണത്തിന് കാരണമായ ഏഷ്യൻ സ്വദേശിയായ ഡെലിവറി ഡ്രൈവർ വിചിത്രമായ വാദവുമായി കോടതിയിൽ . "എനിക്ക് പ്രഭാതഭക്ഷണം കഴിക്കാൻ പോകാൻ ധൃതിയായിരുന്നു, അതുകൊണ്ടാണ് തെറ്റായ ദിശയിൽ ബൈക്ക് ഓടിച്ചത്" എന്നായിരുന്നു ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ പ്രതിയുടെ മൊഴി. താൻ കാരണമാണ് അപകടമുണ്ടായതെന്ന് അറിഞ്ഞില്ലെന്നും എന്നാൽ തെറ്റായ ദിശയിൽ വാഹനമോടിച്ച കാര്യം സമ്മതിക്കുന്നുവെന്നും പ്രതി പറഞ്ഞു.

കഴിഞ്ഞ മാസം പുലർച്ചെ 3:10-ഓടെ സഹലയിലാണ് അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സീബ്ര ക്രോസിംഗിലൂടെ പ്രതി തന്റെ മോട്ടോർ സൈക്കിൾ തെറ്റായ വശത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന കാർ പെട്ടെന്ന് ബൈക്ക് കണ്ട് നിയന്ത്രണം വിടുകയും റോഡരികിലെ പരസ്യ ബോർഡിലും ബസ് സ്റ്റേഷനിലും ഇടിക്കുകയുമായിരുന്നു. തുടർന്ന് നടന്നുപോവുകയായിരുന്ന മൂന്ന് പേരെ കാർ ഇടിച്ചുതെറിപ്പിച്ചു. ഇതിൽ രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും പാർക്ക് ചെയ്തിരുന്ന കാറിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

അപകടമുണ്ടാക്കിയ ശേഷം പരിക്കേറ്റവരെ സഹായിക്കാനോ പോലീസിനെ വിവരമറിയിക്കാനോ നിൽക്കാതെ പ്രതി കടന്നുകളയുകയായിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, മരണത്തിനും പരിക്കുകൾക്കും കാരണമാകുക, അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുക എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോടതി നടപടികൾ തുടരുകയാണ്.

article-image

sxsdxdsaas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed