പണം നൽകിയത് കോൺഗ്രസിന്റെ തിരക്കഥ; തുറന്നടിച്ച് ശോഭ സുരേന്ദ്രൻ
ഷീബ വിജയൻ
പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം യുഡിഎഫ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. പണം നൽകുന്ന ദൃശ്യങ്ങളിലുള്ള സ്ത്രീയെ തനിക്ക് അറിയില്ലെന്നും അവർ തന്റെ കാറിൽ ഉണ്ടായിരുന്നില്ലെന്നും ശോഭ വിശദീകരിച്ചു. വെള്ള ചുരിദാർ ധരിച്ച ആ സ്ത്രീയെ കോൺഗ്രസുകാർ തന്നെ ഇറക്കിയതാണ്. ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ തന്നോട് അശ്ലീല ചുവയോടെ പെരുമാറിയതുകൊണ്ടാണ് താൻ രൂക്ഷമായി പ്രതികരിച്ചത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും വോട്ടെണ്ണൽ കഴിഞ്ഞാൽ തന്റെ 'ഒറിജിനൽ കളി' കാണാമെന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെയും ചില വ്യക്തിപരമായ പരാമർശങ്ങൾ ശോഭ ഉയർത്തിയിട്ടുണ്ട്.
bffssdfdsds




