പി.കെ. കൃഷ്ണദാസിനെതിരെ പരാതി: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണം


ഷീബ വിജയൻ

കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് പാക് അനുകൂല ശക്തികൾ വളരുമെന്നും ലവ് ജിഹാദ് ആരോപണങ്ങൾ ഉന്നയിച്ചും നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. മതവൈരം വളർത്തുന്ന രീതിയിലുള്ള പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായസംഹിത പ്രകാരം കൃഷ്ണദാസിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

article-image

cxbffvfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed