വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴ
ഷീബ വിജയൻ
മുംബൈ - അഹമ്മദാബാദ് വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ട്രെയിനിൽ വിതരണം ചെയ്ത പരിപ്പിലും ചോറിലുമാണ് പാറ്റ ഉണ്ടായിരുന്നത്. ആർ.കെ ഗ്രൂപ്പിന് കീഴിലുള്ള വൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്ത ഭക്ഷണമാണിതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. നേരത്തെയും വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. മോശം ഭക്ഷണം നൽകുന്ന ഐ.ആർ.സി.ടി.സി (IRCTC) ഉദ്യോഗസ്ഥർക്കും സ്വകാര്യ കരാറുകാർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് റെയിൽവേ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പട്ന - ടാറ്റാനഗർ വന്ദേഭാരത് എക്‌സ്പ്രസിൽ വിതരണം ചെയ്ത തൈരിൽ പുഴുക്കളെ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. പുഴുക്കൾ നിറഞ്ഞ ഭക്ഷണത്തിന്റെ വീഡിയോ യാത്രികൻ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭക്ഷണത്തിലുണ്ടായിരുന്നത് പുഴുക്കളല്ല 'കുങ്കുമപ്പൂവ്' ആണെന്ന് പറഞ്ഞ് ജീവനക്കാർ യാത്രികനോട് തർക്കിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആ സംഭവത്തിൽ ഐ.ആർ.സി.ടി.സിക്കും സ്വകാര്യ കമ്പനിക്കും കൂടി 60 ലക്ഷം രൂപയാണ് റെയിൽവേ പിഴയിട്ടത്.
dfsdfsdfs




