പൂരപ്പന്തലിന് കാൽനാട്ടി; തൃശൂർ ഇനി പൂരാവേശത്തിൽ


ഷീബ വിജയൻ

തിരഞ്ഞെടുപ്പ് ചൂടിനിടയിലും തൃശൂർ നഗരം ലോകപ്രശസ്തമായ പൂരത്തിന്റെ ആവേശത്തിലേക്ക് കടക്കുന്നു. പാറമേക്കാവ് വിഭാഗത്തിന്റെ പൂരപ്പന്തലിന് മണികണ്ഠനാലിൽ കാൽനാട്ടി. ബുധനാഴ്ച രാവിലെ പത്തിന് പാറമേക്കാവ് മേൽശാന്തിയുടെ നേതൃത്വത്തിൽ നടന്ന ഭൂമിപൂജയ്ക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും ചേർന്നാണ് കാൽനാട്ട് കർമ്മം നിർവ്വഹിച്ചത്. വരും ദിവസങ്ങളിൽ തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകൾക്കും കാൽനാട്ടും. ഏപ്രിൽ 19-ന് പൂരം കൊടിയേറുന്നതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. ഏപ്രിൽ 26, 27 തീയതികളിലാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശൂർ പൂരം അരങ്ങേറുന്നത്.

article-image

ffdedfesdsaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed