വടക്കാഞ്ചേരിയിലെ നഴ്സിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം : പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് കാത്ത് പോലീസ്


ഷീബ വിജയൻ

വടക്കാഞ്ചേരി സ്വദേശിയായ നഴ്സ് ലെന ജോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. തൃശൂർ ഒളരി മദർ ഹോസ്പിറ്റലിലെ നഴ്സായ ലെന കഴിഞ്ഞ മാർച്ച് 24ന് എറണാകുളത്ത് പരീക്ഷ എഴുതാൻ പോയപ്പോഴാണ് മരിച്ചത്. ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്ന് ലെനയുടെ പിതാവ് ആരോപിക്കുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചനയെന്നും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും ആലുവ പോലീസ് അറിയിച്ചു.

article-image

qsqsasaaswd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed