കോൺഗ്രസിനെതിരെ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു; കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്പെൻഷൻ


ഷീബ വിജയൻ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പിലെ താത്കാലിക വീഡിയോ ഗ്രാഫർ റിസ്വാൻ അമീറിനെ സസ്പെൻഡ് ചെയ്തു. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചുവെന്നും യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റി പദ്ധതി വ്യാജമാണെന്നും ആരോപിക്കുന്ന വീഡിയോ റിസ്വാൻ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ ഉത്തരവിട്ടത്. ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

article-image

adsdsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed