പാലക്കാട്ട് വോട്ടർമാർക്ക് പണം നൽകി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്


ഷീബ വിജയൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ബിജെപി വോട്ടർമാർക്ക് പണം നൽകുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കണ്ണാടി പഞ്ചായത്തിലെ ഒരു വീട്ടിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സംഘവും സന്ദർശനം നടത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്ന സ്ത്രീ അവിടുത്തെ വയോധികയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസ് പറയുന്നത്. 5000 രൂപയാണ് വോട്ടർക്ക് നൽകിയതെന്ന് ആരോപിക്കുന്ന കോൺഗ്രസ് ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട് ബിജെപി പ്രവർത്തകർ തർക്കത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.

article-image

dfsafdsdfsdfsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed