അടൂരിലെ വ്യാജ ലഘുലേഖ വിവാദം: മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി
ഷീബ വിജയൻ
അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളിൽ മനംനൊന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. താനൊരു കൊലക്കേസ് പ്രതിയാണെന്ന് കാണിച്ച് സിപിഎം വ്യാജ ലഘുലേഖകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പേരിൽ ഒരു എഫ്‌ഐആർ പോലുമില്ലെന്നും കുറ്റം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. പട്ടികജാതിക്കാരനായ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും നീതിക്കായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും ശാന്തകുമാർ വ്യക്തമാക്കി.
dfsfdsdfs




