വോട്ട് ചെയ്യാൻ ജാമ്യമില്ല; രഞ്ജിത്ത് ജയിലിൽ തുടരും


ഷീബ വിജയൻ

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും വോട്ടവകാശം ഒരു മൗലികാവകാശമല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രഞ്ജിത്തിന്റെ സ്വാഭാവിക ജാമ്യാപേക്ഷയിൽ ഏപ്രിൽ 10-ന് കോടതി വിധി പറയും. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമാണ് രഞ്ജിത്തിന്റെ നിലപാട്.

article-image

fdrefgerdferw

You might also like

  • Lulu Exchange
  • Straight Forward

Most Viewed