'ആളെ പറ്റിക്കാനുള്ള പരിപാടി'; മോഡിഫിക്കേഷനില്‍ വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ്‌ കുമാര്‍


ഷീബ വിജയൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. മോഡിഫിക്കേഷൻ നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമാണെന്നും സംസ്ഥാന മന്ത്രി എന്ന നിലയിൽ ആളെ പറ്റിക്കാൻ ഇങ്ങനെയൊന്നും പറയാനാകില്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു. ലൈറ്റുകൾ വയ്ക്കുന്നതിനെ ഹൈക്കോടതി പോലും അംഗീകരിക്കില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു സതീശൻ വാഹനപ്രേമികളെ അനുകൂലിച്ച് സംസാരിച്ചത്. എന്നാൽ വോട്ടിനായി സതീശൻ നടത്തുന്ന ഇത്തരം വാഗ്ദാനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്.

article-image

adsadsedsae

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed